ഔട്ടായ ബാറ്റ്സ്മാന്‍ സഹതാരത്തെ സ്റ്റമ്പ് കൊണ്ട് എറിഞ്ഞു കൊന്നു

Published : Feb 07, 2017, 09:55 AM ISTUpdated : Oct 05, 2018, 01:03 AM IST
ഔട്ടായ ബാറ്റ്സ്മാന്‍ സഹതാരത്തെ സ്റ്റമ്പ് കൊണ്ട് എറിഞ്ഞു കൊന്നു

Synopsis

ധാക്ക: ക്രിക്കറ്റ് മത്സരത്തിനിടെ സഹതാരത്തെ ബാറ്റ്‍സ്‍മാന്‍ സ്റ്റമ്പ് കൊണ്ട് എറിഞ്ഞു കൊന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫൈസല്‍ ഹുസൈന്‍ എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. അയല്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു.

കളിക്കിടെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഫൈസല്‍. ഇതിനിടെ ഔട്ടായ ബാറ്റ്‍സ്‍മാന്‍ കോപത്തോടെ സ്റ്റമ്പ് വലിച്ചൂരി വായുവില്‍ ചുഴറ്റിയെറിഞ്ഞു. ഈ സ്റ്റമ്പ് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസലിന്‍റെ കഴുത്തിലൂടെ തുളച്ചു കയറി. ഗ്രൗണ്ടില്‍ വീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയിലുള്‍പ്പെട ഗുരുതരമായി പരിക്കേറ്റ ഫൈസല്‍ മരണത്തിനു കീഴടങ്ങി. ബാറ്റ്സ്‍മാനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്