അത്താണിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ വിദേശികളടക്കം 150 ഓളം പേർ കുടുങ്ങി

Published : Aug 16, 2018, 01:42 PM ISTUpdated : Sep 10, 2018, 04:49 AM IST
അത്താണിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ വിദേശികളടക്കം 150 ഓളം പേർ കുടുങ്ങി

Synopsis

പ്രളയ ദുരിതത്തിലായ നെടുമ്പാശ്ശേരിക്കു സമീപം പഞ്ചനക്ഷത്ര ഹോട്ടലിൽ 17 വിദേശികളടക്കം 150 ഓളം പേർ കുടുങ്ങി. അത്താണിയിലെ ഹോട്ടൽ എയർ ലിങ്ക് കാസിലിലാണ് വെള്ളം കയറിയത്. 

കൊച്ചി: പ്രളയ ദുരിതത്തിലായ നെടുമ്പാശ്ശേരിക്കു സമീപം പഞ്ചനക്ഷത്ര ഹോട്ടലിൽ 17 വിദേശികളടക്കം 150 ഓളം പേർ കുടുങ്ങി. അത്താണിയിലെ ഹോട്ടൽ എയർ ലിങ്ക് കാസിലിലാണ് വെള്ളം കയറിയത്. പെരിയാർ കരകവിഞ്ഞ് ഒഴുകുന്നതിനെ തുടർന്ന് ആലുവയും സമീപ പ്രദേശങ്ങളും മുങ്ങിയ നിലയിലാണ്. സേനാവിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്രളയക്കെടുതി ശമനമില്ലാതെ തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും ഉദ്യോഗസ്ഥർ  പറഞ്ഞാൽ മാറാൻ ആളുകൾ തയ്യാറാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഇന്നത്തെ  സാഹചര്യത്തിൽ പല സ്ഥലത്തും കൂടുതൽ കൂടിവെള്ളം കയറാൻ സാധ്യതയുണ്ട്. ഇപ്പോൾ വെള്ളമില്ലെന്ന് കരുതി ജനങ്ങൾ മാറാതിരിക്കരുതെന്ന് മുഖ്യമന്ത്രി വിശദമാക്കി. 

അടിയന്തര സഹായത്തിനായി വിളിക്കേണ്ട നമ്പറുകള്‍ ചുവടെ 

തിരുവനന്തപുരം-           0471 2730045
കൊല്ലം-                               0474 2794002
പത്തനംതിട്ട-                    0468 2322515
ആലപ്പുഴ-                           0477 2238630
കോട്ടയം                             0481 2562201
ഇടുക്കി                                0486 2233111
എറണാകുളം                   0484 2423513
തൃശ്ശൂര്‍                                0487 2362424
പാലക്കാട്                          0491 2505309
മലപ്പുറം                             0483 2736320
കോഴിക്കോട്                  0495 2371002
വയനാട്                             9207985027
കണ്ണൂര്‍                                0468 2322515

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്