ന്യൂയര്‍ ദിനത്തില്‍ കൗ​മാ​ര​ക്കാ​ര​ൻ  മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു​കൊ​ന്നു

Published : Jan 02, 2018, 11:20 AM ISTUpdated : Oct 05, 2018, 12:22 AM IST
ന്യൂയര്‍ ദിനത്തില്‍ കൗ​മാ​ര​ക്കാ​ര​ൻ  മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു​കൊ​ന്നു

Synopsis

ന്യൂ​ജ​ഴ്സി: മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യു​മു​ൾ​പ്പെ​ടെ നാ​ലു പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. യു​എ​സി​ലെ ന്യൂ​ജ​ഴ്സി​യി​ലാ​ണ് പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

പു​തു​വ​ത്സ​ര​ദി​ന​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​തെ​ന്ന് മോ​ണ്‍​മൗ​ത്ത് കൗ​ണ്ടി ഷെ​രി​ഫി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. മ​ര​ണം ന​ട​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. 

സ്റ്റീ​വ​ൻ കൊ​ളോ​ജി(44), ലി​ൻ​ഡ കൊ​ളോ​ജി(42), ബ്രി​ട്നി കൊ​ളോ​ജി(18), ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്ത് മേ​രി ഷൂ​ൾ​ട്ട്സ്(70) എ​ന്നി​വ​രാ​ണ് പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കി​ൽ​നി​ന്ന് ഇ​വ​ർ​ക്കു വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി
'അപമാനം സഹിക്കാനാകുന്നില്ല'; ജോലിക്ക് ചേരില്ലെന്ന് നിതീഷ് കുമാർ മുഖാവരണം താഴ്ത്തിയ ഡോക്ടർ നുസ്രത് പർവീൺ