രണ്ടു മണിക്കൂറിനിടെ ആറുപേരെ കൊലപ്പെടുത്തിയ ആള്‍ പിടിയിൽ

Web Desk |  
Published : Jan 02, 2018, 11:07 AM ISTUpdated : Oct 04, 2018, 05:48 PM IST
രണ്ടു മണിക്കൂറിനിടെ ആറുപേരെ കൊലപ്പെടുത്തിയ ആള്‍ പിടിയിൽ

Synopsis

റോത്തക്ക്: ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കൂറിനിടയിൽ ആറുപേരെ ഇരുമ്പ് ദണ്ഡിന് അടിച്ചുകൊലപ്പെടുത്തിയ ആളെ പിടികൂടി. ഹരിയാനയിലെ പൽവാളിലാണ് സംഭവം. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കും നാലു മണിക്കും ഇടയിലാണ് ആറു കൊലപാതകങ്ങളും നടന്നത്. ഉറങ്ങിക്കിടന്നവരാണ് കൊലചെയ്യപ്പെട്ടത്. കേരളത്തിലെ റിപ്പര്‍ മോഡൽ കൊലപാതകത്തിന് സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. പൽവാളിലെ ആദര്‍ശ് കോളനിയിൽനിന്ന് പരിക്കേറ്റ നിലയിലാണ് കൊലപാതകിയെ പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും ഇയാള്‍ അക്രമിക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഇയാളെ ഫരീദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്
'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം