കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ 16കാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു

By Web TeamFirst Published Nov 16, 2018, 1:20 PM IST
Highlights

മകളെ ശല്യപ്പെടുത്തിയതിനാണ് ആണ്‍കുട്ടിയെ വെട്ടിയതെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

ലക്നൗ: തന്‍റെ കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ പതിനാറുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കാര്‍ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ലാക്കിംപൂര്‍ ഖേരി ജില്ലയിലെ നീംഗോനിലാണ് സംഭവം. അരിവാള്‍ കൊണ്ട് വെട്ടിയ ശേഷം ചോരവാര്‍ന്ന് ഒലിക്കുന്ന രീതിയില്‍ ആണ്‍കുട്ടിയെ അവന്‍റെ വീടിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. കൂടാതെ, ബന്ധുക്കളായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തന്‍റെ മകളെ ശല്യപ്പെടുത്തിയതിനാണ് ആണ്‍കുട്ടിയെ വെട്ടിയതെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ ആണ്‍കുട്ടിയെ കണ്ടെത്തിയതോടെ രോഷത്തിലായ വീട്ടുകാര്‍ വെട്ടുകയായിരുന്നു. ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് മരണപ്പെട്ട ആണ്‍കുട്ടി. 

click me!