പരീക്ഷയില്‍ മകന് മാര്‍ക്ക് കുറഞ്ഞത് അയല്‍വാസിയോട് പറഞ്ഞു; അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍

Published : Dec 09, 2018, 11:08 AM IST
പരീക്ഷയില്‍ മകന് മാര്‍ക്ക് കുറഞ്ഞത് അയല്‍വാസിയോട് പറഞ്ഞു; അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍

Synopsis

പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്. 

ബെംഗലുരു: പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍. മകന്‍ പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞതിനെക്കുറിച്ച് അറിയാനിടയായതിന് പിന്നാലെയായിരുന്നു മകന്റെ ക്രൂരമായ പീഡനം. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്. 

അമ്മയെ അടിക്കരുതെന്നും വീഡിയോ പൊലീസിന് നല്‍കുമെന്നുമുളള സഹോദരിയുടെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു മര്‍ദ്ദനം. മിണ്ടാതിരിക്കണമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് പതിനേഴുകാരന്‍. ഇന്നലെ രാവിലെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. 

സംഭവത്തെക്കുറിച്ച് പൊലിസിനെ അറിയിട്ടാല്‍ സഹോദരിയ്ക്കും മര്‍ദ്ദനമുണ്ടാകുമെന്ന് ഭീഷണപ്പടുത്തിയെങ്കിലും സഹോദരി പൊലിസിനെ സമീപിക്കുകയായിരുന്നു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗലുരു ജെ പി നഗര്‍ പൊലിസ് പതിനേഴുകാരനെ  സ്റ്റേഷനില്‍ വിളിച്ച് വരുത്തി. അമ്മയോട് നടത്തിയ മര്‍ദ്ദനത്തിന് പതിനേഴുകാരന്‍ മാപ്പു പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയ പതിനേഴുകാരനെ പൊലിസ് വിട്ടയച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ