കാമുകിയുമായുള്ള വീഡിയോ ചാറ്റിനിടെ പതിനേഴുകാരന്റെ കടുംകൈ

Web Desk |  
Published : Jul 13, 2018, 07:34 PM ISTUpdated : Oct 04, 2018, 02:57 PM IST
കാമുകിയുമായുള്ള വീഡിയോ ചാറ്റിനിടെ പതിനേഴുകാരന്റെ കടുംകൈ

Synopsis

രാത്രി ഏറെ നേരം കാമുകിയുമായി വീഡിയോ ചാറ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പര്‍ഗാനയില്‍ വാടകക്കെട്ടിടത്തിലാണ് യുവാവ് താമസിച്ചിരുന്നത്

കൊല്‍ക്കത്ത: കാമുകിയുമായുള്ള വാട്ട്സ് ആപ്പ് വീഡിയോ ചാറ്റിനിടെ പതിനേഴുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. പര്‍ഗാനയില്‍ വാടകയ്‌ക്കെടുത്ത താമസസ്ഥലത്താണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- രാത്രിയില്‍ കാമുകിയുമായി ഏറെ നേരം വാട്ട്സ് ആപ്പില്‍ വീഡിയോ ചാറ്റ് ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുമായി ഏതോ വിഷയത്തിന്റെ പേരില്‍ തര്‍ക്കമായി. തര്‍ക്കം മുറുകിയപ്പോള്‍ ചാറ്റ് തുടരുന്നതിനിടെ തന്നെ മുറിയിലുണ്ടായിരുന്ന ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. 

രാവിലെ കൂട്ടുകാര്‍ വന്ന് വാതിലില്‍ മുട്ടിയിട്ടും മുറി തുറക്കാതായതോടെയാണ് സംശയമായത്. തുടര്‍ന്ന് മുറി തുറന്ന കൂട്ടുകാര്‍ തന്നെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

സംഭവമറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിക്കെതിരായി പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ