
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ അൽ ബദറുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സീനത്ത് ഉൾ ഇസ്ലാം എന്നായാളടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
തെക്കേ കശ്മീരിലെ കുൽഗാം ജില്ലയിലെ കട്പോരാ മേഖലയിൽ സുരക്ഷാ സേന ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. മേഖലയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. മേഖലയിൽ പരിശോധന നടത്തുന്നതിനിടെ തീവ്രവാദികൾ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. മേഖലയിൽനിന്ന് മാരക ആയുധങ്ങൾ ഉൾപ്പടെയുള്ളവ സേന കണ്ടെടുത്തിട്ടുണ്ട്.
അത്യാധുനിക ഐഇഡി സ്ഫോടകവസ്തുകള്‍ തയ്യാറാക്കുന്നതിൽ വിദഗ്ധനാണ് സീനത്ത് ഉൾ ഇസ്ലാം. നേരത്തെ ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam