കട്ടന്‍ ചായ മാത്രം ഭക്ഷണം; അത്ഭുതമായി ഈ വനിതയുടെ ജീവിത രീതി

By Web TeamFirst Published Jan 12, 2019, 11:46 PM IST
Highlights

ഏറെ നിര്‍ബന്ധിക്കുമ്പോള്‍ ബിസ്കറ്റും പാല്‍ ചായയും മാത്രം പില്ലി ദേവി കഴിക്കുമായിരുന്നു. എന്നാല്‍ പതിയെ അതും ഉപേക്ഷിച്ച പില്ലി ദേവി ഭക്ഷണം കട്ടന്‍ ചായയിലേക്ക് ഒതുക്കുകയായിരുന്നു. അതും സൂര്യാസ്തമയത്തിന് നേരം ഒരു പ്രാവശ്യം.

ഛത്തീസ്ഡഡ്: മുപ്പത് വര്‍ഷമായി ചായ മാത്രം ഭക്ഷണമാക്കിയ വനിത കൗതുകമാകുന്നു. പതിനൊന്നാം വയസിലാണ് ഈ ഛത്തീസ്ഗഡ് സ്വദേശിനി ഭക്ഷണം ഒഴിവാക്കിയത്. പില്ലി ദേവിയെന്ന വനിത അറിയപ്പെടുന്നത് തന്നെ ചായയുടെ പേരിലാണ്. ചായ് വാലി ചാച്ചിയെന്നാണ് ഇവര്‍ ഛത്തീസ്ഗഡിലെ ഭാരഡിയ ഗ്രാമത്തില്‍ അറിയപ്പെടുന്നത്. 

ആറാം ക്ലാസില്‍ സ്കൂളില്‍ നിന്ന് ജില്ലാതലത്തിലുള്ള കലാമല്‍സരങ്ങള്‍ക്ക്  പങ്കെടുക്കാന്‍ പോയ പില്ലി ദേവി തിരികെയെത്തിയപ്പോള്‍ മുതല്‍ ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുകയായിരുന്നെന്ന് പിതാവ് പറയുന്നു. ഏറെ നിര്‍ബന്ധിക്കുമ്പോള്‍ ബിസ്കറ്റും പാല്‍ ചായയും മാത്രം പില്ലി ദേവി കഴിക്കുമായിരുന്നു. എന്നാല്‍ പതിയെ അതും ഉപേക്ഷിച്ച പില്ലി ദേവി ഭക്ഷണം കട്ടന്‍ ചായയിലേക്ക് ഒതുക്കുകയായിരുന്നു. അതും സൂര്യാസ്തമയത്തിന് നേരം ഒരു പ്രാവശ്യം.

നിരവധി ആശുപത്രികളിലെത്തിച്ച് ചികില്‍സിക്കുകയും പരിശോധിക്കുകയും ചെയ്യാറുണ്ട് എന്നാല്‍ ഒരു തരത്തിലുള്ള അസുഖങ്ങളും പില്ലി ദേവിയെ അലട്ടാറില്ലെന്ന് സഹോദരന്‍ വിശദമാക്കുന്നു. പകല്‍ മുഴുവന്‍ ശിവ പൂജയുമായി കഴിയുന്ന പില്ലി ദേവി വീടിന് പുറത്ത് ഇറങ്ങുന്നത് അപൂര്‍വ്വമാണെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. 

click me!