ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Published : Nov 01, 2018, 09:41 AM ISTUpdated : Nov 01, 2018, 09:46 AM IST
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Synopsis

ബുദ്ഗാം ജില്ലയിലെ  സാഗൂ അരിസാലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ബുദ്ഗാം ജില്ലയിലെ  സാഗൂ അരിസാലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ഭീകരരുടെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.

സ്ഫോടക വസ്തുക്കള്‍ ഉള്ളതിനാല്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് ആളുകളെ പൊലീസ് വിലക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. ചൊവ്വാഴ്ച പുല്‍വാമ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും രണ്ട് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്
കുനോയിൽ ചീറ്റ കുടുംബം വളരുന്നു; മൂന്ന് കുഞ്ഞുങ്ങൾ കൂടി പിറന്നു, ഇന്ത്യൻ മണ്ണില്‍ ചീറ്റയുടെ 9-ാമത്തെ വിജയകരമായ പ്രസവം