
പാലക്കാട്: ഒൻപതു വയസുകാരനെ സഹോദരൻ കുത്തിക്കൊന്ന ഞെട്ടലിലാണ് കൊപ്പം നടുവട്ടത്തെ നാട്ടുകാർ. ലഹരിക്കടിമയായ നബീൽ ഇബ്രാഹിമാണ് സഹോദരങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചത്. പാലക്കാട് കൊപ്പം നടുവട്ടത്താണ് നാടിനെ നടുക്കിയ സംഭവം.
കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയാണ് 22 കാരനായ നബീൽ. ഏറെ നാളായി ഇയാൾ ലഹരിക്കടിമയെന്നാണ് പൊലീസ് പറയുന്നത്. നടുവട്ടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാതാപതാക്കളുമായുണ്ടായ വഴക്കിനിടെ പെട്ടെന്നുളള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
ഒൻപതു വയസ്സുകാരനെ കൂടപ്പിറപ്പ് കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ നടുവട്ടംകാർക്ക് ഇനിയും മാറിയിട്ടില്ല. നാട്ടിൽ ആരോടും കൂട്ടില്ലാത്ത നബീലിനെക്കുറിച്ച് അയൽവാസികൾക്കും കാര്യമായൊന്നുമറിയയില്ല.
വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത നബീലിനെ കൊപ്പം പൊലീസിന് കൈമാറി. വഴക്കിനിടെയാണ് മുഹമ്മദ് ഇബ്രാഹിമിനെ കുത്തിയതെന്ന് നബീൽ പൊലീസിനോട് സമ്മതിച്ചു. നബീലിന്റെ മറ്റൊരു സഹോദരൻ അഹമ്മദിനും കത്തിക്കുത്തിൽ പരിക്കുണ്ട്. അഹമ്മദിനെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam