രാജ്യത്ത്  24 പാകിസ്ഥാന്‍ ചാരന്മാര്‍ പിടിയിലായെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Nov 29, 2016, 2:27 PM IST
Highlights

പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ 24 ഏജന്റുമാര്‍ ഈ വര്‍ഷം ഇതുവരെ പിടിയിലായെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയെ അറിയിച്ചു. 24 ചാരന്മാര്‍ക്ക് പുറമേ ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമീഷന്‍ ഉദ്ദ്യോഗസ്ഥനായ മെഹമൂദ് അക്തറും രാജ്യത്ത് ചാരവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് ലോക്സഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി വെളിപ്പെടുത്തിയത്. ഒന്‍പത് പാകിസ്ഥാന്‍ ചാരന്മാരെ രാജസ്ഥാനില്‍ നിന്നും ആറു പേരെ പഞ്ചാബില്‍ നിന്നും രണ്ട്  പേരെ വീതം ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്രെയും പൗരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ചാരവൃത്തി പോലുള്ളവ ചെറുക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര സഹമന്ത്രി ലോക്സഭയെ അറിയിച്ചു.

click me!