വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു

Web Desk |  
Published : Mar 06, 2018, 06:57 PM ISTUpdated : Jun 08, 2018, 05:46 PM IST
വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു

Synopsis

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു

അഹമ്മദാബാദ്: വിവാഹസംഘം സഞ്ചരിച്ച ട്രക്ക് പാലത്തില്‍ നിന്ന് കുഴിയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.  ഗുജറാത്തിലെ ഭാവ് നഗര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

രാജ്‌കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം നടന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി യാത്ര ചെയ്ത 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്. മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളും അഞ്ച് കുട്ടികളുമാണ്. പാലത്തിന് മുകളില്‍ വെച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 25 പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊമ്പില്‍ കോര്‍ത്ത് എട്ടടി ഉയരത്തിലേക്ക് വലിച്ചെറിഞ്ഞു; നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം; സഞ്ചാരിക്ക് ഗുരുതര പരിക്ക്
വിചിത്ര നടപടി, പാലത്തിന് മുകളിൽ മതിൽ കെട്ടി; തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കെതിരെ ജനരോഷം; വഞ്ചിയൂരിലെ നാട്ടുകാർ സമരത്തിലേക്ക്