268 സിഐമാരുടെ തസ്തിക; ശുപാർശ ചീഫ് സെക്രട്ടറി മടക്കി

Published : Aug 12, 2018, 07:44 AM ISTUpdated : Sep 10, 2018, 04:37 AM IST
268 സിഐമാരുടെ തസ്തിക; ശുപാർശ ചീഫ് സെക്രട്ടറി മടക്കി

Synopsis

സ്റ്റേഷൻ ചുമതല നിർവഹിക്കാനായി 268 സിഐമാരുടെ തസ്തിക കൂടി സൃഷ്ടിക്കണമെന്ന ആഭ്യന്തര വകുപ്പിന്‍റെ ശുപാർശ ചീഫ് സെക്രട്ടറി മടക്കി. സ്ഥാന കയറ്റം നൽകുമ്പോഴുള്ള സാമ്പത്തിക ബാധ്യതയെ കുറിച്ചും ഇതുവഴി സേനക്കുണ്ടാകുന്ന നേട്ടത്തെ കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ധനവകുപ്പും നേരത്തെ ശുപാർശയെ എതിർത്തിരുന്നു.   

തിരുവനന്തപുരം:  സ്റ്റേഷൻ ചുമതല നിർവഹിക്കാനായി 268 സിഐമാരുടെ തസ്തിക കൂടി സൃഷ്ടിക്കണമെന്ന ആഭ്യന്തര വകുപ്പിന്‍റെ ശുപാർശ ചീഫ് സെക്രട്ടറി മടക്കി. സ്ഥാന കയറ്റം നൽകുമ്പോഴുള്ള സാമ്പത്തിക ബാധ്യതയെ കുറിച്ചും ഇതുവഴി സേനക്കുണ്ടാകുന്ന നേട്ടത്തെ കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ധനവകുപ്പും നേരത്തെ ശുപാർശയെ എതിർത്തിരുന്നു. 

സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകാനായിരുന്നു സർക്കാർ തീരുമാനം. 203 സ്റ്റേഷനുകളിൽ സിഐമാരെ നിയമിച്ചു. ബാക്കി സ്റ്റേഷനുകളിൽ സിഐമാരെ നിയമിക്കണമെങ്കിൽ എസ്ഐമാർക്ക് സ്ഥാന കയറ്റം നൽകണം. വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ചൂണ്ടികാട്ടി ധനവകുപ്പ് എതിർത്തു. ധനവകുപ്പിൻറെ എതിപ്പ് മറികടക്കാനായി മന്ത്രി സഭായുടെ പരിഗണനക്ക് ആവശ്യം കൊണ്ടുവരാനാണ് ആഭ്യന്തര വകുപ്പിൻറെ നീക്കം. ഇതിനായി തയ്യാറാക്കിയ ശുപാശയാണ് ചീഫ് സെക്രട്ടറി മടക്കിയത്. 

സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാവില്ലെന്ന ഡിജിപിയുടെ റിപ്പോർട്ട് അപൂർണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് രേഖപ്പെടുത്തി. ഇതുവരെ 203 സ്റ്റേഷനകളിൽ പരിഷ്ക്കാരം നടപ്പാക്കയിത് കൊണ്ട് എന്തുനേട്ടുമുണ്ടായെന്നും ചീഫ് സെക്രട്ടറി ചോദിക്കുന്നു. സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പുതിയ തസ്തികള്‍ അനിവാര്യമാണെന്നും ഏകീകൃത സ്വഭാവത്തിന് ബാക്കി സ്റ്റേഷനുകളിൽ സിഐമാരെ നിയമിക്കണമെന്നാണ് ഡിജിപിയുടെ നിലപാട്. സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നവർ ഇപ്പോള്‍ തന്നെ സിഐയുടെ ശമ്പളം വാങ്ങുന്നതിനാൽ വലിയ ബാധ്യത വരില്ലെന്നായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്. ചീഫ് സെക്രട്ടറി കൂടി സംശയങ്ങള്‍ പ്രകടപ്പിച്ച സാഹചര്യത്തിൽ പുതിയ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്ന ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് പി ജെ കുര്യൻ അനുകൂലികൾ, തിരുവല്ല ഇങ്ങെടുക്കുവാ എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പിടിവലി
'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ