കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

By Web TeamFirst Published Sep 21, 2018, 12:08 PM IST
Highlights

മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജമ്മുകശ്മീരിലെ ഷോപിയാനിലാണ് സംഭവം. രണ്ട് സ്പെഷ്യല്‍ പൊലീസ് ഉദ്യോസ്ഥരെയും ഒരു സിവില്‍ പൊലീസ്  ഉദ്യോസ്ഥനെയുമാണ് കൊലപ്പെടുത്തിയത്.

ശ്രീനഗർ:  ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് സ്പെഷ്യല്‍ പൊലീസ് ഉദ്യോസ്ഥരെയും ഒരു സിവില്‍ പൊലീസ്  ഉദ്യോസ്ഥനെയുമാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് ഭീകരവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പൊലീസുകാരെ  തട്ടിക്കൊണ്ടുപോയത് . 

Jammu & Kashmir: Three policemen who were kidnapped by terrorists in south Kashmir's Shopian, found dead. pic.twitter.com/OV9xwHrDBn

— ANI (@ANI)

സേനയിൽനിന്നു രാജിവച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീകരര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന്  റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ സഹായത്തോടെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മൂന്നാഴ്ച മുമ്പ് ഇവിടുന്നു മൂന്ന് പൊലീസുകാരെയും പൊലീസ് ഉദ്യോഗസ്ഥരുടെ  ബന്ധുക്കളായ എട്ട് പേരെയും ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. മേഖലയിലെ പൊലീസുകാര്‍ക്ക് ഭീകരവാദികള്‍ നേരത്തെ രാജിവെക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം, ജമ്മുകശ്മീരിലെ ബന്ദിപോറില്‍ സൈന്യം രണ്ട് ഭീകരവാദികളെ വധിച്ചു. ബന്ദിപ്പോരില്‍ ഉണ്ടായ ഏറ്റമുട്ടലിലാണ് ഭീകരരെ സൈന്യം വകവരുത്തിയത്. പ്രദേശത്ത് ഭീകരവാദികള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ബന്ദിപ്പോരിലെ വനപ്രദേശത്ത് ഭീകരവാദികള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇന്നലെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. 

click me!