വിമാനത്തിനുള്ളില്‍ ശ്വാസം ലഭിക്കാതെ പിഞ്ചുകുഞ്ഞ് മരിച്ചു

First Published Aug 1, 2018, 10:36 AM IST
Highlights

ബെംഗളൂരുവില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം ഇന്‍ഡിഗോയുടെ 6ഇ 897 എന്ന വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആണ്‍കുട്ടിയ്ക്ക് ശ്വാസതടസമുണ്ടായത്.

ദില്ലി: വിമാനയാത്രക്കിടെ ശ്വാസതടസത്തെത്തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ബെംഗളൂരുവില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം ഇന്‍ഡിഗോയുടെ 6ഇ 897 എന്ന വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആണ്‍കുട്ടിയ്ക്ക് ശ്വാസതടസമുണ്ടായത്. ഇതേത്തുടര്‍ന്ന് പാറ്റ്‌നയിലേക്കുള്ള വിമാനം വഴിതിരിച്ച് ഹൈദരാബാദിലിറക്കി. 

ലാന്‍ഡിങ്ങിന് ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വേഗത്തില്‍ തന്നെ എത്തിക്കുകയും ചെയ്‌തെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. ഡോക്ടറുള്‍പ്പടെയുള്ള ആംബുലന്‍സ് സൗകര്യം വിമാനക്കമ്പനി അധികൃതര്‍ നേരത്തെ വിളിച്ചിരുന്നു. സംഭവത്തില്‍ പോലീസ് സിആര്‍പിസി നിയമപ്രകാരം കേസെടുത്തു. പുലര്‍ച്ചെ 7.30ഓടെ തന്നെ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ മരണത്തില്‍ വിമാന കമ്പനി ദുഖം രേഖപ്പെടുത്തി.

click me!