കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വച്ചാല്‍ ജാമ്യമില്ലാക്കുറ്റം, 5 വര്‍ഷം ജയിലും; നടപടി കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

Published : Nov 24, 2018, 11:26 AM IST
കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വച്ചാല്‍ ജാമ്യമില്ലാക്കുറ്റം, 5 വര്‍ഷം ജയിലും; നടപടി കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

Synopsis

ഇതിന്റെ അടിസ്ഥാനത്തിൽ അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. അതേ സമയം താക്കീത് നൽകിയിട്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭ്യമാക്കുന്നതിനും ശുപാർശയുണ്ട്.

ദില്ലി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ജാമ്യമില്ല വകുപ്പും അഞ്ച് വർഷം തടവും ലഭ്യമാകുന്ന തരത്തിൽ നിയമ ഭേദഗതികള്‍ വരുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമത്തില്‍ ഇതിന് അനുസൃതമായി ഭേദഗതി വരുത്താനും നീക്കമുണ്ട്. 
  
ഇതിന്റെ അടിസ്ഥാനത്തിൽ അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. അതേ സമയം താക്കീത് നൽകിയിട്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭ്യമാക്കുന്നതിനും ശുപാർശയുണ്ട്. കുറ്റാരോപിതർക്ക് 1,000 രൂപയാകും മിനിമം പിഴ എന്നാൽ കുറ്റം ആവർത്തിക്കുന്നതിനനുസരിച്ച് 5,000 രൂപ മിനിമം പിഴയായി കൂട്ടും.

പോക്‌സോ നിയമത്തിന്റെ 15-ാം വകുപ്പിലാകും ഭേദഗതി വരുത്തുന്നത്. ഭോദഗതി വരുത്തുന്നതിനായി നിയമമന്ത്രാലയത്തിന്റെയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്നതനുസരിച്ച് ഇക്കാര്യം മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം