തൃശൂരില്‍ 70 കിലോ കഞ്ചാവ് പിടികൂടി

Web Desk |  
Published : May 27, 2017, 09:43 PM ISTUpdated : Oct 04, 2018, 05:36 PM IST
തൃശൂരില്‍ 70 കിലോ കഞ്ചാവ് പിടികൂടി

Synopsis

ഇടുക്കിയില്‍ നിന്ന് രണ്ടു വാഹനങ്ങളിലായി എത്തിച്ച 70 കിലോഗ്രാം കഞ്ചാവാണ് വലപ്പാട് പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശികളായ രാജേന്ദ്രന്‍, പവിത്രന്‍, ഷിജു, ലൈജി എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവെത്തിച്ചത്. ഇവര്‍ വലപ്പാട് കോതകുളം ബീച്ചില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസെത്തിയത്. ഒറീസയില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവെത്തുന്നത്. നാല്‍വര്‍സംഘത്തിലെ കൂട്ടുകാരിലൊരാള്‍ക്ക് അവിടെ കഞ്ചാവ് കൃഷിയുണ്ട്. സംസ്ഥാനത്ത് പ്രത്യേകിച്ചും തിരദേശമേഖല കേന്ജ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ആവശ്യക്കാര്‍ ഫോണിലൂടെ ബന്ധപ്പെട്ടാല്‍ ഉടന്‍ കഞ്ചാവെത്തിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു. തുടര്‍ന്ന് വലപ്പാട് എസ്‌ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് പിന്നില്‍ വലിയൊരു സംഘമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരശ്ശേരിയിൽ യുവതിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
യുവതിയെ ഓടുന്ന വാനിലേക്ക് വലിച്ച് കയറ്റി കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; ഫരീദാബാദിൽ 2 പേർ കസ്റ്റഡിയിൽ