ജനത്തിന് വിശ്വാസമില്ലാത്ത 'ആധാര്‍': വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് കരുതുന്നത് 80 ശതമാനം പേര്‍

By Web TeamFirst Published Sep 26, 2018, 11:43 AM IST
Highlights

എന്നാല്‍ ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നാണ് രാജ്യത്തെ 80 ശതമാനം പേര്‍ കരുതുന്നതെന്ന് പഠനം പുറത്തു വന്നിരുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും പത്തില്‍ എട്ട് പേര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആശങ്കപ്പെടുന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ വെലോസിറ്റ് എംആര്‍ ഇന്ത്യയിലെ 5800 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ദില്ലി: ഏറെ വിവാദമായ ചര്‍ച്ചകള്‍ക്കും വാദങ്ങള്‍ക്കും ശേഷം അധാറിന്  സുപ്രീം കോടതി പച്ചക്കൊടി നല്‍കിയിരിക്കുകയാണ്. ചില മാർഗനിർദേശങ്ങൾക്ക്  വിധേയമായി നടപ്പാക്കാമെന്നും ആധാറിന് ആവശ്യമായ സംരക്ഷണ സംവിധാനം ഉണ്ടെന്നുമാണ് കോടതി നിരീക്ഷണം. ആധാര്‍ കാര്‍ഡ് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. ഏറ്റവും കുറച്ച് വിവരങ്ങൾ മാത്രമാണ് ഒരു പൗരൻ നൽകുന്നത്. അതേ സമയം പാവപ്പെട്ടവർക്ക് സർക്കാർ സേവനങ്ങൾ എളുപ്പം ലഭിക്കാൻ ഇത് സൗകര്യപ്രദമാണെന്നും കോടതി നിരീക്ഷിക്കുന്നു.

എന്നാല്‍ ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നാണ് രാജ്യത്തെ 80 ശതമാനം പേര്‍ കരുതുന്നതെന്ന് പഠനം പുറത്തു വന്നിരുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും പത്തില്‍ എട്ട് പേര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആശങ്കപ്പെടുന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ വെലോസിറ്റ് എംആര്‍ ഇന്ത്യയിലെ 5800 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്കിലെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതാണ് ഇങ്ങനെ ഒരു പഠനം നടത്താന്‍ വെലോസിറ്റിയെ പ്രേരിപ്പിച്ചത്.

ഡിജിറ്റല്‍ വിരളടയാളമാണ് ആധാറിനായി നല്‍കുന്നത്. അതിനാല്‍ മറ്റൊരാള്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും വെലോസിറ്റ് അറിയിച്ചു. ഏകദേശം 121 കോടി ജനങ്ങള്‍ ആധാര്‍ എടുത്തതായാണ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്. ഇന്‍റര്‍നെറ്റുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. 

click me!