
ദില്ലി: ഗുജറാത്തില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അപലപിച്ചു. സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയത്തിന്റെ ഫലമാണീ സംഭവമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ സ്തംഭിച്ചു.
ഗുജറാത്തില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവം ഇരുസഭകളിലും ഉന്നയിച്ച പ്രതിപക്ഷം സര്‍ക്കാരിന്‍റെ വിശദീകരണം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ കോണ്‍ഗ്രസിനൊപ്പം മായവതിയുടെ ബിഎസ്പി അംഗങ്ങളും നടുത്തളത്തില്‍ പ്രതിഷേധിച്ചു. ദളിത് വിരുദ്ധ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ലോക്‌സഭയില്‍ വിഷയം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി
സംഭവത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് ഈ യുവാക്കള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം നല്കുമെന്ന് അറിയിച്ചു. കേസില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാജ് നാഥ് സിംഗ് അറിയിച്ചു.
ഇപ്പോഴത്തെ ബിജെപി എംപിമാരുടെ അച്ഛന്‍മാര്‍ കോണ്‍ഗ്രസായിരുന്നു എന്ന മല്ലികാര്‍ജ്ജുന ഖര്‍ഗെയുടെ പരമാര്‍ശം ബഹളത്തിനിടയാക്കി. ദളിത് വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങിയത് വലിയ ചര്‍ച്ചയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam