ഏഴ് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്തു; ഒമ്പത് വയസ്സുകാരൻ ജുവനൈൽ ഹോമിൽ

Published : Dec 30, 2018, 04:12 PM ISTUpdated : Dec 30, 2018, 04:17 PM IST
ഏഴ് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്തു; ഒമ്പത് വയസ്സുകാരൻ ജുവനൈൽ ഹോമിൽ

Synopsis

ആൺകുട്ടി ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡിയിലാണ്. 

ജംഷദ്പൂർ: ഏഴ് വയസ്സുകാരിയെ പെൺകുട്ടിയെ ഒമ്പത് വയസ്സുകാരൻ ബലാത്സം​ഗം ചെയ്തു. ഝാർഖണ്ഡിലെ സിങ്കബും ജില്ലയിലുള്ള ബാങ്ക്‌ബെരയിലാണ് സംഭവം. ആൺകുട്ടി ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡിയിലാണ്. 

ഡിസംബര്‍ 13 നാണ് പെൺകുട്ടിയെ ഒമ്പത് വയസ്സുകാരൻ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പരാതി നൽകി. കസ്റ്റഡിയിലെടുത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡിയിൽ വിട്ടതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ റാണി അറിയിച്ചു. അതേ സമയം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കിയതായി  ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്  അലേക് രാജൻ പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭോപ്പാലിലെ ഒരു സ്വകാര്യ സ്കൂളിൽ എട്ടു വയസ്സുകാരിയെ അതേ പ്രായമുള്ള സഹപാഠി ബലാൽ‌സംഗത്തിന് ഇരയാക്കിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റൊരു കുട്ടിയും സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ
പത്താം ക്ലാസിൽ തോൽപിക്കുമെന്ന് ഭീഷണി, വിദ്യാർത്ഥിയിൽ 80 ​ഗ്രാം സ്വർണവും പണവും തട്ടിയെ‌ടുത്തു, ചോദ്യം ചെയ്തപ്പോൾ കള്ളക്കേസ് കൊടുത്തു