
മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ലീഡര്‍ ഗുരുദാസ് കമ്മത്ത് മരിച്ചത് ഓഗസ്റ്റ് 23 നാണ്. എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടെയും ചെമ്പൂരിലെ ചരായ് ശ്മശമാനത്തിലായിരുന്നു സംസ്കാരം. എന്നാല്‍ സംസ്കാര ചടങ്ങിനിടയിലും കൗതുകമായത് 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ ശ്മശാനത്തില്‍ സ്ഥാപിച്ച ഒരു ശിലാഫലകമാണ്.
2009 ഓഗസ്റ്റ് 23 ന് ആ ശ്മശാനം ഉദ്ഘാടനം ചെയ്ത ദിവസം സ്ഥാപിച്ചതായിരുന്നു ആ ഫലകം. ഉദ്ഘാടകനാകട്ടെ ഗുരുദാസ് കമ്മത്തും. അന്ന് കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹത്തെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ദിവസം അതേ ശ്മശാനത്തില്‍ തന്നെ സംസ്കരിക്കുകയായിരുന്നു.
2009 ഓഗസ്റ്റ് 23 ല്‍ നടന്ന ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി എന്നാണ് ആ ശിലാഫലകത്തില്‍ അദ്ദേഹത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗുരുദാസ് കമ്മത്ത് മരിച്ചത്. ദില്ലിയില്‍ വച്ചായിരുന്നു അന്ത്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam