മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ വിട്ടയച്ചത് 900 തടവുകാരെ

Published : Oct 12, 2018, 09:12 AM ISTUpdated : Oct 12, 2018, 09:16 AM IST
മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ വിട്ടയച്ചത് 900 തടവുകാരെ

Synopsis

ഒക്ടോബര്‍ 2, ഏപ്രില്‍ 6, 2009, ഒക്ടോബര്‍ 2, 2009 തുടങ്ങി മൂന്നുഘട്ടങ്ങളിലായി തടവുകാരെ മോചിപ്പക്കാനാണ് പദ്ധതി. പുറത്തുപോകാന്‍ കഴിയുന്ന തടവുകാരെ കുറിച്ച് ക്രിത്യമായ മാനദണ്ഡങ്ങളുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കോ വധശിക്ഷ പിന്നീട് ജീവപര്യന്തമായി ചുരുക്കിയവരെയോ മോചിപ്പിക്കില്ല. സ്ത്രീധനതുക ആവശ്യപ്പെട്ടുള്ള കൊലപാതകങ്ങള്‍, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല.

ദില്ലി: മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് 900 തടവുകാരെ മോചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ പദ്ധതിപ്രകാരമാണ് തടവുകാരെ മോചിപ്പിച്ചത്. ജയിലുകളില്‍ കഴിയുന്ന തടവുകാരെ മൂന്ന് ഘട്ടമായി മോചിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പദ്ധതി. ഇക്കഴിഞ്ഞ ജൂലൈ 18 നാണ് തടവുകാരെ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മോചിപ്പിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്തത്.

ഒക്ടോബര്‍ 2, ഏപ്രില്‍ 6, 2009, ഒക്ടോബര്‍ 2, 2009 തുടങ്ങി മൂന്നുഘട്ടങ്ങളിലായി തടവുകാരെ മോചിപ്പക്കാനാണ് പദ്ധതി. പുറത്തുപോകാന്‍ കഴിയുന്ന തടവുകാരെ കുറിച്ച് ക്രിത്യമായ മാനദണ്ഡങ്ങളുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കോ വധശിക്ഷ പിന്നീട് ജീവപര്യന്തമായി ചുരുക്കിയവരെയോ മോചിപ്പിക്കില്ല. സ്ത്രീധനതുക ആവശ്യപ്പെട്ടുള്ള കൊലപാതകങ്ങള്‍, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല.

60 തിന് മുകളില്‍ പ്രായമുള്ള ശിക്ഷയുടെ 50 ശതമാനം അനുവഭിച്ച പുരുഷന്മാര്‍ക്കും 55 ന് വയസിന് മുകളില്‍ പ്രായമുള്ള ശിക്ഷയുടെ 50 ശതമാനം അനുവഭിച്ച സ്ത്രീകള്‍ക്കും ട്രാന്‍സ്‍ജെന്‍റേഴ്സിനുമാണ് പുറത്തിറങ്ങാന്‍ അവസരമുള്ളത്. മോചന സമയത്ത് തടവുകാര്‍ക്ക് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കൈമാറും.
 
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്