കൊതുകുവലയ്ക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം കിടക്കുന്ന അതിഥിയെ കണ്ട് അമ്മ ഞെട്ടി

Published : Aug 15, 2018, 09:32 AM ISTUpdated : Sep 10, 2018, 01:06 AM IST
കൊതുകുവലയ്ക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം കിടക്കുന്ന അതിഥിയെ കണ്ട് അമ്മ ഞെട്ടി

Synopsis

കൊതുകുവല‌യ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുകയായിരുന്നു പുലിക്കുട്ടി. ഉള്ളിലെ പേടിയും നിലവിളിയും അടക്കി ആദ്യം കുട്ടികളെ കൊതുകു വലയ്ള്ളിൽ നിന്ന് മാറ്റി. പിന്നീട് അലാറം അടിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചു വരുത്തി. 


നാസിക്: കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽ ഉറക്കിക്കിടത്തിയിട്ട് അടുക്കളയിലേക്ക് പോയതാണ് വീട്ടമ്മ. കുറച്ച് കഴിഞ്ഞ് പോയി നോക്കിയപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി കിടന്നുറങ്ങുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ദമാൻ​ഗൗൺ പ്രദേശത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം അഞ്ചരയോടെയാണ് മനീഷ ബദ്രേ എന്ന വീട്ടമ്മ തന്റെ മക്കൾക്കൊപ്പം ഉറങ്ങുന്ന പുലിക്കുട്ടിയെ കണ്ട് ഞെട്ടിയത്. 

കൊതുകുവല‌യ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുകയായിരുന്നു പുലിക്കുട്ടി. ഉള്ളിലെ പേടിയും നിലവിളിയും അടക്കി ആദ്യം കുട്ടികളെ കൊതുകു വലയ്ള്ളിൽ നിന്ന് മാറ്റി. പിന്നീട് അലാറം അടിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചു വരുത്തി. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനായ ​ഗോരക്ഷ്യനാഥ് ജാവ് എത്തിയാണ് പുലിക്കുട്ടിയെ ഏറ്റെടുത്തത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

മനീഷ രാവിലെ എപ്പോഴോ വാതിൽ തുറന്നപ്പോൾ പുലിക്കുട്ടി അകത്തുകടന്നതായിരിക്കാമെന്ന് കരുതുന്നു. പുലിക്കുട്ടി ഇപ്പോൾ വനംവകുപ്പിന്റെ പ്രാദേശിക ഓഫീസിലാണുള്ളത്. ഇതിനെ തിരികെ കാട്ടിലെക്ക് തന്നെ വിടുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ
സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്