ആനയ്ക്കൊരു താരാട്ട്; അല്ലിയിളം പൂവോ.. ഇല്ലിമുളം തേനോ..

Published : Oct 21, 2018, 05:06 PM IST
ആനയ്ക്കൊരു താരാട്ട്; അല്ലിയിളം പൂവോ.. ഇല്ലിമുളം തേനോ..

Synopsis

നല്ലൊരു താരാട്ട് പാട്ട് കേട്ട് ഉറങ്ങിപ്പോയത് ഒരു കൊമ്പനാനയാണ്. മം​ഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.  

പാട്ടു പാടിയാൽ കുഞ്ഞുങ്ങൾ മാത്രമാണ് ഉറങ്ങുന്നതെന്ന് ആരാണ് പറഞ്ഞത്? നല്ലൊരു താരാട്ട് കേട്ടാൽ ആന വരെ ഉറങ്ങിപ്പോകുമെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. നല്ലൊരു താരാട്ട് പാട്ട് കേട്ട് ഉറങ്ങിപ്പോയത് ഒരു കൊമ്പനാനയാണ്. മം​ഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.

പാട്ടിനവസാനം ആനയുടെ മുകളിൽ‌ ചാരിക്കിടന്നാണ് പാട്ട്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതാണ് ഏറെ അത്ഭുതം. ആനപ്രേമികൾക്ക് നല്ലൊരു വിരുന്നായിരിക്കും ഈ ക്യൂട്ട് വീഡിയോ. ചൈനാ ടിവി തങ്ങളുടെ ട്വിറ്റർ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണീ പാട്ടുകാരെനെന്നോ ആനയെന്നോ വീഡിയോയിൽ വ്യക്തമല്ല. മലയാളിയെന്ന് മാത്രം ഉറപ്പ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം
രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി