
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
എ എൻ രാധാകൃഷ്ണന് സമരം അവസാനിപ്പിക്കേണ്ടി വന്നാൽ മുതിർന്ന നേതാവ് സി കെ പത്മനാഭൻ പകരം നിരാഹാരമിരിക്കും. പ്രശനത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
കെ സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഎൻ രാധാകൃഷ്ണന്‍ സമരം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam