എംഎല്‍എമാരുടെ സത്യഗ്രഹം എട്ടാം ദിവസത്തിലേക്ക്; യുഡിഎഫിന്റെ നിയമസഭാ മാര്‍ച്ച് ഇന്ന്

By Web TeamFirst Published Dec 10, 2018, 7:19 AM IST
Highlights

നിയമസഭാ കവാടത്തിൽ യു ഡി എഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇതുവരെ ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. ഈ വിഷയം ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

 

തിരുവനന്തപുരം: നിയമസഭാ കവാടത്തിൽ യു ഡി എഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇതുവരെ ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. ഈ വിഷയം ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

തുടർ സമര പരിപാടികൾ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. അതിനിടെ, സത്യഗ്രഹമിരിക്കുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യവുമായി യു ഡി എഫ് ഇന്ന് നിയമസഭാ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ശബരിമല പ്രശ്നം ഉന്നയിച്ചാണ് മൂന്ന് യുഡിഎഫ് എംഎൽഎമാ‍ർ സത്യഗ്രഹ സമരം തുടങ്ങിയത്. ശബരിമലയിൽ ഏ‍ർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെന്റെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് എംഎൽഎമാരുടെ സത്യഗ്രഹ പ്രതിഷേധം. പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കർ ഇടപെട്ടിട്ടില്ല. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

click me!