
ആലപ്പുഴ: കലവൂരില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊന്നു. കലവൂര്‍ എ.എന്‍. കോളനിയിലാണ് സംഭവം. കോര്‍ത്തുശ്ശേരി സ്വദേശി സുജിത്ത് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടു കൂടിയായിരുന്നു അക്രമം നടന്നത്. രാത്രി മൂന്നു മണിയോടെ സുജിത്ത് മരിച്ചു. രാത്രി ഒരുമണിയോടെ സുജിത്ത് കോളനിയില്‍ എത്തിയിരുന്നു. അസമയത്ത് എത്തിയതിനെ ചോദ്യം ചെയ്തതുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുമ്പ് ഇയാള്‍ കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ അകന്ന ബന്ധുവാണ് സുജിത്ത്. സംഭവത്തിലെ പ്രതി സുജിത്തിനെ (35) പൊലീസ് പിടികൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam