'ദില്ലിയിലെ കോളനികൾ ഇടിച്ചുനിരത്തുന്നത് തുടർന്നാൽ , പ്രധാനമന്ത്രിയുടെ വീട് കയ്യേറും' ജന്തർ മന്തറില്‍ പ്രതിഷേധവുമായി ആംആദ്മി പാർട്ടി

Published : Jun 29, 2025, 03:50 PM ISTUpdated : Jun 29, 2025, 03:52 PM IST
aam admi

Synopsis

മുഴുവൻ ദില്ലി പോലീസിനേയും, ബിജെപി പ്രവർത്തകരെയും വിന്യസിച്ചാലും തടയാൻ സാധിക്കില്ല

ദില്ലി:പ്രധാനമന്ത്രിയുടെ വീട് കയ്യേറുമെന്ന് ആംആദ്മി പാർട്ടി നേതാവ് ​ഗോപാൽ റായ് .ദില്ലിയിലെ കോളനികൾ ഇടിച്ചുനിരത്തുന്നത് തുടർന്നാൽ പ്രധാനമന്ത്രിയുടെ വീട് കയ്യേറും. മുഴുവൻ ദില്ലി പോലീസിനെയും, ബിജെപി പ്രവർത്തകരെയും വിന്യസിച്ചാലും തടയാൻ സാധിക്കില്ല .ഇവിടുത്തുകാർ വീട് തകർത്താൽ യുപിയിലേക്കും രാജസ്ഥാനിലേക്കും ഓടിപ്പോകുമെന്ന് കരുതേണ്ടെന്നും ​അദ്ദേഹം പറഞ്ഞു.കെജ്രിവാളടക്കം പങ്കെടുത്ത ജന്തർ മന്തറിലെ ചടങ്ങിലാണ് പരാമർശം

ബിജെപിയുടെ നോട്ടം ദില്ലി നിവാസികളുടെ ഭൂമിയിലാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തെര‍ഞ്ഞെടുപ്പിന് മുൻപേ തന്നെ ഇക്കാര്യം മുന്നറിയിപ്പ് നൽകിയിരുന്നു എവിടെ കുടിൽ അവിടെ വീട് എന്നാണ് പ്രധാനമന്ത്രി നൽകിയ വാ​ഗ്ദാനം എന്നാൽ പാവപ്പെട്ടവരുടെ വീട് ഇടിച്ചുനിരത്തി തെരുവിലേക്ക് ഇറക്കിവിടുകയാണ് എവിടെ കുടിൽ അവിടെ മൈതാനമെന്നതാണ് മോദിയുടെ വാ​ഗ്ദാനത്തിന്‍റെ  അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉരുളലല്ല വേണ്ടത്, കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം: ശിവന്‍കുട്ടി
തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി