ചൂലിന്‍റെ കെട്ടഴിക്കാന്‍ ബിജെപി, ആം ആദ്മിയുടെ മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടു പേരെ ഒപ്പം കൊണ്ടുവരാൻ നീക്കം തുടങ്ങി,പഞ്ചാബിലും അട്ടിമറി നീക്കം

Published : Apr 26, 2026, 02:00 PM IST
Aam Admi Party

Synopsis

പഞ്ചാബിൽ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്നുപേർ ഉടൻ പാർടി വി;ട്ടേക്കും

ദില്ലി:  ആം ആദ്മി പാർട്ടി പഞ്ചാബ് ഘടകത്തിലെ പ്രതിസന്ധി രൂക്ഷമാകുന്നു.പഞ്ചാബിൽ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്നുപേർ ഉടൻ പാർടി വിടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടു പേരെ ഒപ്പം കൊണ്ടുവരാൻ ബിജെപി നീക്കം തുടങ്ങിയെന്നും സൂചനയുണ്ട്.

ഭഗവന്ത് മൻ മന്ത്രിസഭയിലെ പ്രമുഖൻ അടക്കം മൂന്ന് പേർ ഉടൻ പാർട്ടയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 62 എംഎൽഎമാർ രാഘവ് ഛദ്ദയുടെ നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് അവകാശവാദം. ഇതില്‍ പലരും ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെടുന്നു എന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് അരവിന്ദ് കേജ്‌രിവാള്‍ നേരിട്ട് രംഗത്തിറങ്ങുന്നത്. ബംഗാളിലെ പ്രചാരണത്തിന് ശേഷം തിരിച്ചെത്തിയാല്‍ ഉടന്‍ എം.എല്‍.എമാരെയും മുതിര്‍ന്ന നേതാക്കളെയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തും. പഞ്ചാബില്‍ കേജ്‌രിവാള്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി കാര്യങ്ങൾ ചെയ്യുന്നുവെന്ന അമർഷം പല നേതാക്കളും നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പാർട്ടിയുടെ മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടു പേരെ ബിജെപി സമീപിച്ചു എന്നാണ് സൂചന. അനന്ത്പൂർ സാഹിബ് എംപി മൽവീന്ദർ സിംഗ് കാംഗ് പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതും അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

 ലയനത്തിനുള്ള എംപിമാരുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാൻ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ സമയം ചോദിച്ചിരുന്നു. കിട്ടിയാൽ എംഎൽഎമാരുമൊത്ത് രാഷ്ട്രപതിയെ കണ്ട് ശക്തി തെളിയിക്കാനാണ് മാനിൻറെ നീക്കം. എഎപി പഞ്ചാബ് അദ്ധ്യക്ഷൻ അമൻ അറോറ നിശബ്ദത പാലിക്കുന്നതും പാർട്ടിയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദീപ് പഥകുമായി അടുത്ത ബന്ധമുള്ള അമൻ അറോറ പാർട്ടി വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു, ആസ്വാദകരെ അനുഭൂതിയിലാക്കി മഠത്തിൽ വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം അൽപ്പസമയത്തിനകം
ഇറാനുമായുള്ള വിശ്വാസം തകർന്നു, മുറിവുകൾ ഉണങ്ങാൻ തലമുറകൾ കാത്തിരിക്കേണ്ടി വരും; നാശനഷ്ടങ്ങൾ വെളിപ്പെടുത്തി അൻവർ ഗർഗാഷ്