വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ ദില്ലി സൈനിക ആശുപത്രിയല്‍ പ്രവേശിപ്പിച്ചു

Published : Oct 07, 2018, 01:26 PM IST
വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ ദില്ലി സൈനിക ആശുപത്രിയല്‍ പ്രവേശിപ്പിച്ചു

Synopsis

ഗോള്‍ഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ  പരിക്കേറ്റ നാവിക കമാൻഡര്‍ അഭിലാഷ് ടോമി ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 21 നാണ് കമാൻഡര്‍ അഭിലാഷ് ടോമിയുടെ തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്.

ദില്ലി:പായ്‍വഞ്ചി മത്സരത്തിനിടെ അപകടത്തിൽ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലി ആർമി റിസർച്ച് ആൻറ് റഫറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഗോള്‍ഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ  പരിക്കേറ്റ നാവിക കമാൻഡര്‍ അഭിലാഷ് ടോമി ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 21 നാണ് കമാൻഡര്‍ അഭിലാഷ് ടോമിയുടെ തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കമാൻഡര്‍ അഭിലാഷ് ടോമിയേയും വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ പടക്കപ്പല്‍ ഐഎൻഎസ് സാത്പുര കിഴക്കൻ നാവിക സേനാ ആസ്ഥാനമായ വിശാഖപട്ടണത്ത് എത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം
സിഇഓയെ മാറ്റാനും കനത്ത പിഴ ചുമത്താനും ഡിജിസിഎ റിപ്പോർട്ടിൽ നിർദേശം; ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം