കേരളക്കരക്ക് കൈത്താങ്ങുമായി ആസിഡ് അക്രമത്തെ അതിജീവിച്ചവരും

By Web TeamFirst Published Aug 24, 2018, 3:26 PM IST
Highlights

മഹാപ്രളയത്തിൽ നിന്ന് കേരളക്കരയെ കൈപിടിച്ചുയര്‍ത്താന്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരും. തങ്ങൾ നേരിട്ട ദുരന്തത്തെ കാറ്റിൽ പറത്തി  നിരവധി സമൂഹിക പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന  ഒരു കൂട്ടം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരാണ് കേരളത്തിനായി കൈകോര്‍ക്കുന്നത്. 

മുംബൈ: മഹാപ്രളയത്തിൽ നിന്ന് കേരളക്കരയെ കൈപിടിച്ചുയര്‍ത്താന്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരും. തങ്ങൾ നേരിട്ട ദുരന്തത്തെ കാറ്റിൽ പറത്തി  നിരവധി സമൂഹിക പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന  ഒരു കൂട്ടം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരാണ് കേരളത്തിനായി കൈകോര്‍ക്കുന്നത്. മുംബൈയിൽ നിന്നുള്ള  ആസിഡ് അക്രമത്തെ അതിജീവിച്ച ഒരു കൂട്ടം ആളുകളാണ് കേരളത്തിനായി കൈ കോര്‍ക്കുന്നത്.

വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. നിരവധി പേരാണ് കി‍ടപ്പാടങ്ങൾ നഷ്ടപ്പെട്ട്  ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായമെത്തിക്കുകയാണ്  ആസിഡ് സർവൈവർ സഹാസ് ഫൗണ്ടേഷൻ (എഎസ്എസ്എഫ്). മുംബൈയിലെ ആമ്പിൾ മിഷനുമായി ചേർന്നാണ് ഇവർ  ഈ ഉദ്യമത്തിൽ പങ്കുകൊള്ളുന്നത്.

ഓരോ വീടും കയറി ഇറങ്ങിയാണ് ഇവർ പ്രളയ ബാധിതർക്കായി സാധനങ്ങൾ ശേഖരിക്കുന്നത്. ഒരാഴ്ചയോളം നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷം ശേഖരിച്ച ഭക്ഷണ പദാർത്ഥങ്ങൾ, സാനിറ്ററി പാഡുകൾ, ടൂത്ത് പേസ്റ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം ഉടനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് എഎസ്എസ്എഫും ആമ്പിൾ മിഷനും.

click me!