പീഡനക്കേസ് പ്രതിയോട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

Published : Aug 24, 2018, 02:36 PM ISTUpdated : Sep 10, 2018, 02:52 AM IST
പീഡനക്കേസ് പ്രതിയോട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഉത്തരവിട്ട്  ഹൈക്കോടതി

Synopsis

തെറ്റിധാരണയുടെ പുറത്ത് കൊടുത്ത പീഡനക്കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട യുവാവിന് ദില്ലി ഹൈക്കോടതി നല്‍കിയ നിര്‍ദേശം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ അടക്കാന്‍. പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായിട്ടുണ്ടെന്നും കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഡല്‍ഹി സ്വദേശിയുടെ ആവശ്യം. ദില്ലി ഹൈക്കോടതിയാണ് വ്യത്യസ്ത കാഴ്ചകള്‍ക്ക് വേദിയായത്. 

ദില്ലി: തെറ്റിധാരണയുടെ പുറത്ത് കൊടുത്ത പീഡനക്കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട യുവാവിന് ദില്ലി ഹൈക്കോടതി നല്‍കിയ നിര്‍ദേശം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ അടക്കാന്‍. പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായിട്ടുണ്ടെന്നും കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഡല്‍ഹി സ്വദേശിയുടെ ആവശ്യം. ദില്ലി ഹൈക്കോടതിയാണ് വ്യത്യസ്ത കാഴ്ചകള്‍ക്ക് വേദിയായത്. 

പ്രശ്നം തങ്ങള്‍ ഒത്തു തീര്‍പ്പാക്കിയെന്നും ഒത്ത് തീര്‍പ്പ് കരാര്‍ ദില്ലിയിലെ സാകേത് കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു. കേസിലെ എതിര്‍കക്ഷി സുഹൃത്താണെന്നും തെറ്റിധാരണയുടെ പുറത്താണ് കേസ് കൊടുത്തത്. തനിക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. 

കേസിലെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കേസ് തുടര്‍ന്ന് പോകേണ്ട ആവശ്യമില്ല. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തരുണ്‍ സിങിനോട് ജസ്റ്റിസ് സഞ്ജീവ് സച്ചദേവയാണ്  കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ ആവശ്യപ്പെട്ടത്. രണ്ടാഴ്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു ദിവസം കൂടി ദില്ലിയിൽ തങ്ങണമെന്ന് അണ്ണാമലൈയോട് അമിത് ഷാ; വീണ്ടും സസ്പെൻസ്, ക്ലൈമാക്സ് നാളെ അറിയാം
പരവൂരിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം: കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്; 'പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും'