
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച യാക്കോബായാ റമ്പാനെതിരെ നടപടി. യൂഹാനോൻ റമ്പാനെതിരെയാണ് സഭ അധ്യക്ഷന്റെ നടപടി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് റമ്പാനെ സഭാ നേതൃത്വം വിലക്കി.
കത്തോലിക്കാ സഭയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. റമ്പാൻ എന്നാൽ ദയറകളിൽ പ്രാർത്ഥിച്ചു കഴിയേണ്ട ആളാണെന്നും പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നുമാണ് കൽപ്പന. മാർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ആണ് കൽപ്പന പുറപ്പെടുവിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam