പവർ കട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കും: എം.എം മണി

By Web TeamFirst Published Sep 23, 2018, 12:34 PM IST
Highlights

സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. നിലവിൽ 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്  കേന്ദ്ര പൂളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി പൂർണമായും ലഭിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി.  നിലവിൽ 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്.  കേന്ദ്ര പൂളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി പൂർണമായും ലഭിക്കുന്നില്ലെന്നും എം എം മണി വ്യക്തമാക്കി. അതേസമയം സർചാർജുമായി ഉപഭോക്താക്കൾക്ക് ഇരുട്ടടി നൽകുകയാണ് വൈദ്യുതി ബോർഡ്. 

ഇന്ധന സർചാർജായി യൂണിറ്റിന് 15 പൈസ അധിക നിരക്ക് കെ.എസ്.ഇ.ബി. ഈടാക്കിത്തുടങ്ങി.  പുതിയ ബില്ലിൽ സർചാർജ് നിരക്ക് കൂടി വന്നതോടെയാണ് ഉപഭോക്താക്കൾ അറിയുന്നത്. കെ.എസ്.ഇ.ബി. ഓഫീസിലുള്ളവർ ഇതിന് മറുപടി കൊടുക്കേണ്ട സ്ഥിതിയിലാണ്. അധിക നിരക്ക് ഈടാക്കുന്നതിന് ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. 

click me!