ഭൂ മാഫിയയുടെ ഭീഷണി;പ്രധാനമന്ത്രിയുടെ സഹായം തേടി ദിലീപ് കുമാറിന്‍റെ ഭാര്യ

Published : Dec 17, 2018, 10:19 PM IST
ഭൂ മാഫിയയുടെ ഭീഷണി;പ്രധാനമന്ത്രിയുടെ സഹായം തേടി ദിലീപ് കുമാറിന്‍റെ ഭാര്യ

Synopsis

ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സൈറാബാനു പ്രധാനമന്ത്രി മോദിയെ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചു.

മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ വീടും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജയിലിലായ കെട്ടിട നിർമ്മാതാവ് സമീർ ഭോജ്വാനി ജയിൽ മോചിതനാകുന്നു. ഇതിനെ തുടർന്ന് ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സൈറാബാനു പ്രധാനമന്ത്രി മോദിയെ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സൈറാ ബാനുവിന്റെ അഭ്യർത്ഥന. ബാന്ദ്രിയിലെ പാലി ഹിൽ പ്രദേശത്താണ് ദിലീപ് കുമാറിന്റെ ബം​ഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 

ഭൂമാഫിയ നേതാവ് സമീർ ഭോജ്വാനി ജയിൽ മോചിതനായിരിക്കുന്നു. സമ്പത്തും കൈക്കരുത്തും ഉപയോ​ഗിച്ച് ‍ഞങ്ങളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അങ്ങയെ നേരിട്ട് കാണാൻ ആ​ഗ്രഹിക്കുന്നു. സൈറാ ബാനു തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. ഈ വർഷം ഭോജ്വാനിക്കെതിരെ സൈറാ ബാനു പൊലീസിൽ പരാതി നൽകിയിരുന്നു. സ്വത്തിന്റെയും ബം​ഗ്ലാവിന്റെയും വ്യാജരേഖകൾ സൃഷ്ടിച്ചാണ് ഭോജ്വാനി ബം​ഗ്ലാവ് പിടിച്ചെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭോജ്വാനിയുടെ വീട് റെയ്ഡ് നടത്തിയതിനെ തുടർന്ന് ആയുധങ്ങൾ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സമീർ ഭോജ്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ