ജയസൂര്യയുടെ പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ കോടതി മാറ്റിവച്ചു

By Web DeskFirst Published Feb 2, 2018, 12:12 PM IST
Highlights

മൂവാറ്റുപുഴ: പാസ്പോർട്ട്‌ പുതുക്കാൻ അനുമതി ആവശ്യപ്പെട്ട് നടൻ ജയസൂര്യ നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാർച്ച്‌ 12ലേക്ക് മാറ്റി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

ചെലവന്നൂർ കായൽ കയ്യേറ്റ കേസ് നിലനിൽക്കുന്നതിനാൽ പാസ്പോർട്ട്‌ പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി വേണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെ പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. 

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കയ്യേറ്റം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതെന്നായിരുന്നു പരാതി. ഇതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ജയസൂര്യക്ക് പാസ്പോര്‍ട്ടിനായി കോടതിയെ സമീപിക്കേണ്ടി വന്നത്.

click me!