Latest Videos

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദർ ഖാൻ അന്തരിച്ചു

By Web TeamFirst Published Jan 1, 2019, 1:06 PM IST
Highlights

മറവിരോ​ഗം, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവ മൂലം ദീർ‌ഘകാലമായി ഇദ്ദേഹം അവശനായിരുന്നു. സംസ്കാരവും കാനഡയിൽ തന്നെ ആയിരിക്കുമെന്ന് സർഫറാസ് ഖാൻ പറഞ്ഞു.

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദർ ഖാൻ (81) കാനഡയിൽ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു ഇദ്ദേഹം. 80 കളിൽ ഹിന്ദി ചലച്ചിത്ര ലോകത്തെ ഒഴിവാക്കാനാവാത്ത അഭിനയ സാന്നിദ്ധ്യമായിരുന്നു കാദർ ഖാൻ. പതിനേഴ് ആഴ്ചകളായി വെന്റിലേറ്ററിലായിരുന്നു അദ്ദേഹമെന്ന് മകൻ സർഫറാസ് ഖാൻ വെളിപ്പെടുത്തുന്നു.

മറവിരോ​ഗം, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവ മൂലം ദീർ‌ഘകാലമായി ഇദ്ദേഹം അവശനായിരുന്നു. സംസ്കാരവും കാനഡയിൽ തന്നെ ആയിരിക്കുമെന്ന് സർഫറാസ് ഖാൻ പറഞ്ഞു. 1973ൽ കാബൂളിലാണ് ഇദ്ദേഹത്തിന്റെ ജനനം. രാജേഷ് ഖന്നയോടൊപ്പം ദാ​ഗ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കെത്തിയത്. 

മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും 250 ലധികം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്. അഭിനേതാവാകുന്നതിന് മുമ്പ് രൺദീർ കപൂർ-ജയാബച്ചൻ എന്നിവർ അഭിനയിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് കാദർ ഖാനായിരുന്നു. മിസ്റ്റർ നട്വർ‌ ലാൽ, ലാവാറിസ്, കൂലി, അമർ അക്ബർ ആന്റണി തുടങ്ങി അമിതാഭ് ബച്ചന്റെ പല ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയത് കാദർ ഖാനായിരുന്നു. 
 

click me!