
കൊല്ലം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാരെ ശുഭൻമാർ എന്ന് വിളിച്ച് നടൻ കൊല്ലം തുളസി. എൻഡിഎയുടെ ശബരിമല സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം. കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു.
പന്തളത്തുനിന്ന് തുടങ്ങിയ എന്‍ഡിഎ ലോങ് മാര്‍ച്ച് ഇന്ന് കൊല്ലത്ത് പര്യടനം നടത്തുകയാണ്. ശബരിമല സംരക്ഷണ യാത്ര ഇന്ന് ചവറയില്‍ നിന്നാണ് തുടങ്ങുന്നത്. ഹൈന്ദവ സംഘടനകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധം നടത്തുകയാണ്. രണ്ട് ദിവസമായി അത്ഭുതകരമായ ജനപങ്കാളിത്തമാണെന്നും പതിനായിരക്കണക്കിന് പേര്‍ പങ്കാളികളായെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കെപിഎംഎസും ബിഡിജെഎസും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam