ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ദിലീപിന് അറിയാം: പ്രോസിക്യുഷന്‍

Published : Jan 22, 2018, 04:20 PM ISTUpdated : Oct 05, 2018, 03:44 AM IST
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ദിലീപിന് അറിയാം: പ്രോസിക്യുഷന്‍

Synopsis

കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ഹർജി പ്രതിഭാഗം വാദത്തിനായി മാറ്റി വച്ചു. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കുന്നതിലെ ആക്ഷേപം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേട് കോടതിയിൽ സമർപിച്ചു.

ആക്രമണ ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകരുതെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ എവിടെ ഉണ്ടെന്ന് ദിലീപിന് അറിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലിന്പിന്റെ പരാതി അക്കാര്യം വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.  

ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെക്കുറിച്ചു ദിലീപിന് അറിവുണ്ടെന്നും പ്രോസിക്യുഷന്‍ വാദിച്ചു. ദിലീപിന്റെ പരാതിയിൽ സാങ്കേതികമായി കണ്ടെത്തേണ്ട ചില വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു