
കൊച്ചി: കവിത മോഷണ വിവാദത്തിൽ എഴുത്തുകാരി ദീപ നിശാന്തിനെ പരിഹസിച്ച് നടി ഊർമിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും. പേര് എടുത്ത് പറയാതെയാണ് ഇരുവരുടെയും വിമര്‍ശനം.
'കോപ്പിയടിച്ച ടീച്ചർമാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ട്' എന്നാണ് ഊര്‍മിള ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്. ദൈവം കൊടുത്തോളും എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഇതേ പോസ്റ്റ് പങ്കുവച്ചുകൊണ്ട് 'എന്‍റെ അമ്മയോട് കളിച്ചാല്‍ ദൈവം കൊടുത്തിരിക്കും' എന്ന കുറിപ്പോടെ ഉത്തര ഉണ്ണി രംഗത്തെത്തി.
യുവനടിയെ അക്രമിച്ച സംഭവമുമായി ബന്ധപ്പെട്ട് പുറത്താക്കിയ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന ഊര്‍മ്മിള ഉണ്ണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഊര്‍മ്മിളാ ഉണ്ണി പങ്കെടുക്കുന്ന ചടങ്ങിൽ നിന്നും ദീപ നിശാന്ത് വിട്ടുനിന്നിരുന്നു. ഊർമിള ഉണ്ണിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ജൂലൈ ഒന്നിന് കോഴിക്കോട് വച്ച് നടന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് ദാന ചടങ്ങില്‍ നിന്ന് ദീപ വിട്ടുനിന്നത്.
Also Read: നടി ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നത് കൊണ്ട് ആ ചടങ്ങിലേക്കില്ല, ഞാനും അവളാണ്; ദീപ നിശാന്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam