
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് സ്വർണ്ണകോള്ള കേസ് വഴിമാറ്റിവിടാനുള്ള പുതിയ തന്ത്രമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേസുകൾ ഉണ്ടാക്കി വിടുക എന്നത് സിപിഎം തനത്രമാണ്.താൻ കോന്നിയിലും ആറ്റിങ്ങൽ മത്സരിക്കുന്ന സമയത്ത് നിരവധി കേസുകൾ ഉണ്ടാക്കിയെടുത്തു.അത് കെട്ടിച്ചമച്ച് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരാൻ ശ്രമം നടത്തി.അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറയുന്നത്.രാഹുലിന് എതിരായ കേസിൽ അന്വേഷണം നടക്കട്ടെ.വസ്തുത പുറത്തു വരട്ടെ.ഇത്തരം ഇരകൾ എല്ലാ കാലത്തും സിപിഎമ്മിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
സിപിഎമ്മിന് മുഖം രക്ഷിക്കുകയാണ് പ്രധാനം..മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയത് അടക്കം എല്ലാം തിരക്കഥയാണ്.പെൺകുട്ടി പറയുന്ന വസ്തുത അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ.ഇതൊന്നും ജനങ്ങളുടെ മുന്നിൽ വിലപ്പോകില്ല.പഞ്ചായത്ത് ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാവും.നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam