അഭിഭാഷകരുടെ അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി അഭിഭാഷക സംഘം തലസ്ഥാനത്ത്

By Asianet newsFirst Published Jul 22, 2016, 5:08 AM IST
Highlights

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ഇന്നലെ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന അഭിഭാഷക സംഘം തലസ്ഥാനത്ത്. സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരമാണു സംഘം എത്തിയത്.

ഹൈക്കോടതി അഭിഭാഷകരായ സി.എന്‍. രവീന്ദ്രന്‍, പി.ആര്‍. രാമചന്ദ്ര മേനോന്‍ എന്നിവരാണു തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ഇവര്‍ ഇന്നു മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും.

ഇതിനിടെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നടപടിയെടുത്തുന്നവെന്ന് ആരോപിച്ച് അഡ്വ. കാളീശ്വരം രാജ്, അഡ്വ. എ. ജയശങ്കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ശിവന്‍ മഠത്തില്‍, അഡ്വ. സംഗീത ലക്ഷ്മണ, അഡ്വ. സി.പി. ഉദയഭാനു, അഡ്വ. നന്ദഗോപാല്‍ തുടങ്ങിയവര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്‍ നടപടിക്കൊരുങ്ങുകയാണ്. ഇവര്‍ക്ക് ഇന്നു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കും.

ഹൈക്കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകര്‍ നടത്തുന്ന കോടതി ബഹിഷ്കരണ സമരം ഇന്നും തുടരും.

click me!