
തിരുവനന്തപുരം: രൂക്ഷമായ പ്രളയത്തിന് ശേഷം പുഴകളുടെ സ്വഭാവം തന്നെ മാറുകയാണ്. വെള്ളം പെട്ടന്ന് പൊങ്ങാവുന്ന തരത്തിൽ പലയിടത്തും പുഴയുടെ ആഴം കുറഞ്ഞു. സമീപത്തെ കിണറുകളിലാകട്ടെ വെള്ളം കുറയുന്ന സ്ഥിതിയാണുള്ളത്.
പ്രളയജലം ഇറങ്ങിയപ്പോൾ നാട്ടുകാർക്ക് പരിചയമില്ലാത്ത പമ്പയാണ് തെളിഞ്ഞുവന്നത്. നദിക്ക് ആഴം തീരെ കുറഞ്ഞു. ചെളിയും മണലും എക്കലും അടിഞ്ഞ് നദിയുടെ അടിത്തട്ട് ഉയരുകയാണ്. പല ഇടത്തും ഒരു മീറ്ററാണ് അടിത്തട്ട് ഉയർന്നിരിക്കുന്നത്.
ഒറ്റനോട്ടത്തിതന്നെ സാധാരണ എക്കലിൽ നിന്ന് വ്യത്യതമായ ഘടനയാണ് അടിഞ്ഞ മണ്ണിന്. വളരെ വേഗം കട്ടിയാകും. കട്ടിയായാൽ കോൺക്രീറ്റിന്‍റെ കാഠിന്യമാണ് അടിഞ്ഞ മണ്ണിനുള്ളത്. വെള്ളം താഴുന്നതിന് പോലും പുതിയ തരം എക്കൽ തടസ്സമാകുന്നായി നാട്ടുകാർ പറയുന്നു. അതിന്‍റെ സത്യാവസ്ഥ എന്തായാലും പ്രളയത്തിന് തൊട്ടുപിന്നാലെ കിണറുകളിൽ ജലനിരപ്പ് താഴുകയാണ്.
പ്രളയ കാലത്തിന് ശേഷം നദിയിലെ മൽസ്യസമ്പത്തിനും പരിസസരത്തെ ജൈവവൈവിദ്ധ്യത്തിനും ശാസ്ത്രലോകം മാറ്റം പ്രതീക്ഷിക്കുന്നു. ഏത്ര വ്യാപ്തിയിൽ എന്നേ അറിയാനുള്ളു. ചുരക്കത്തിൽ പുതിയ നദിയാണ് പ്രളയത്തിന് ശേഷം. ഒപ്പം പുതിയ വെല്ലുവിളികളും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam