
ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നത്തില്‍ അഭിപ്രായം പറയാനില്ലെന്ന് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസൻ.സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ പിന്തുണക്കുമെന്ന് അഭിപ്രായപ്പെട്ട കമല്‍ താൻ ശബരിമലയില്‍ പോയിട്ടില്ലെന്നും ഭക്തരുടെ കാര്യത്തില്‍ തലയിടാനില്ലെന്നും പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് സൂപ്പർ താരം രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam