
ചെന്നൈ: മതാചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കോടതികൾ മാറി നിൽക്കുകയാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. മയിലാപൂർ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യർ ചുമതലയേൽക്കുന്നത് ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി. പാർഥിപൻ, കൃഷ്ണൻ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. ശ്രീരംഗ മoത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ്.വെങ്കടവരദനാണ് കോടതിയെ സമീപിച്ചത്.
കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെങ്കിലും നാളെയും മറ്റന്നാളുമായി നടക്കുന്ന പട്ടാഭിഷേക ചടങ്ങുകൾ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി നിലപാടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam