
തിരുവനന്തപുരം: പ്രളയ ദുരിതം മാറാത്ത മലയാളിക്ക് ഇന്ന് ഒന്നാം ഓണം. വീടും സ്വത്തും ജീവനും നഷ്ടമായ നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും കഴിയുന്നത്. വീടുകൾ വൃത്തിയാക്കാനും ക്യാന്പിലുള്ളവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടന്ന് വരികയാണ്. പ്രളയം നാശം വിതച്ച ജില്ലകളിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് മാറിയിട്ടില്ല. വീടുകൾ ശുചിയാക്കുന്നതിന് തൊഴിലാളികളെ കിട്ടാത്തത് പുനരധിവാസം പ്രയാസമാക്കുന്നു.
ഏഴ് ലക്ഷത്തോളം പേര്‍ ഇനിയും ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഓണത്തിന് ഒരുങ്ങിയ കേരളത്തിന് അപ്രതീക്ഷിതമായി എത്തിയ പ്രളയം സര്‍വനാശം വിതച്ചു. നിരവധി ജീവനുകളും വീടും റോഡും വൈദ്യുതിയുമടക്കം എല്ലാം നശിച്ചു. തിരികെ കൊണ്ടുവരാന്‍ സാധിക്കാത്തവണ്ണം എല്ലാ സംവിധാനങ്ങളും താറുമാറായി കിടക്കുകയാണ്.
പുനരധിവാസത്തിനായി എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി പ്രളയബാധിതര്‍ക്കൊപ്പമുണ്ട്.ഒരായുസില്‍ കെട്ടിപ്പൊക്കിയ വീടുകളടക്കമുള്ള സമ്പാദ്യങ്ങള്‍ കണ്‍മുന്നില്‍ തകര്‍ന്ന് വീഴുന്നു. സഹജീവി സ്നേഹത്തിന്‍റെ മറക്കാത്ത ഒരേടുകൂടി ചേര്‍ത്തുവച്ചാണ് പ്രളയകാലത്തെ ശേഷിപ്പുകള്‍ക്കിടയിലെ മലയളിയുടെ ഇത്തവണത്തെ ഓണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam