കൃഷിമന്ത്രിയുടെ ജില്ലയില്‍ തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങളുടെ കാര്‍ഷിക യന്ത്രങ്ങള്‍

By Web DeskFirst Published Oct 16, 2016, 5:17 AM IST
Highlights

തൃശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ സ്വന്തം ജില്ലയായ തൃശൂരില്‍ കര്‍ഷകര്‍ക്ക് വാടകയ്ക്ക് കൊടുക്കേണ്ട കാര്‍ഷിക യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള മണ്ണൂത്തിയിലെ വര്‍ക്ക് ഷോപ്പിലാണ് കൊയ്ത്-മെതി യന്ത്രങ്ങള്‍ ഉപയോഗമില്ലാതെ നശിക്കുന്നത്.

തൃശൂരിലെയും പരിസര പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കൃഷി യന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കാനായി ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നിയന്ത്രണത്തിലാരംഭിച്ചതാണ് മണ്ണൂത്തിയിലെ ഈ കേന്ദ്രം. കോടികള്‍ മുടക്കി ട്രാക്ടറുകളും മിനി ട്രാക്ടറുകളും നടീല്‍ യന്ത്രവും കൊയ്ത്, മെതി യന്ത്രവും വാങ്ങിയിട്ടു. കുറച്ചുകാലം ഉപയോഗിച്ചു. പിന്നെ ഭൂരിഭാഗം യന്ത്രങ്ങളും കട്ടപ്പുറത്തായി.

നന്നാക്കാന്‍ മെനക്കെടാത്തതിനാല്‍ പലതും തുരുമ്പെടുത്തു. അതില്‍ നാല് ട്രാക്ടറുകളുണ്ട്. കൊയ്ത്, മെതി യന്ത്രങ്ങളുണ്ട്. കാട് വെട്ടിത്തെളിക്കാനുള്ള ആറ് മെഷീനുണ്ട്. ഇങ്ങനെ തുരുമ്പെടുത്തുപോകുന്ന ഉപകരങ്ങളുടെ വില രണ്ട് കോടിയിലേറെ രൂപ വരും. പന്ത്രണ്ട് ജീവനക്കാരുള്ള ഈ വര്‍ക്ക് ഷോപ്പില്‍ കാര്യങ്ങള്‍ നേരാംവണ്ണമല്ല നടക്കുന്നതെന്ന വിമര്‍ശനം ജില്ലാ പഞ്ചായത്തിനുമുണ്ട്.

click me!