
മലപ്പുറം: പ്രളയബാധിതരെ സഹായിക്കാൻ നെല്‍കൃഷി ചെയ്യുകയാണ് മലപ്പുറം ഇരിമ്പിളിയത്തെ ഒരു കൂട്ടം കര്‍ഷകര്‍. കിസാൻ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ ഇരിമ്പിളിയം കുഞ്ഞൻപടിയില്‍ ഞാറു നട്ടത്. ഇരിമ്പിളിയം കുഞ്ഞൻപടിയിലെ ഒരേക്കര്‍ വരുന്ന വയലിലാണ് കര്‍ഷക കൂട്ടായ്മ ഞാറുനട്ടത്. സമീപത്ത് നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരെല്ലാവരും ഒന്നിച്ചാണ് ഇവിടെ കൃഷിയിറക്കിയത്. ഈ കൃഷിയില്‍ നിന്നു കിട്ടുന്ന നെല്ല് വിറ്റുകിട്ടുന്ന പണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് കര്‍ഷകരുടെ തീരുമാനം. കൃഷി ചിലവ് കര്‍ഷകര്‍ വഹിക്കും. സാമ്പത്തിക സൗകര്യങ്ങളുള്ളവരല്ല ഇവിടുത്തെ പരമ്പരാഗത നെല്‍കര്‍ഷകര്‍. എന്നാലും പ്രളയമെന്ന തകര്‍ത്തെറിഞ്ഞവര്‍ക്ക് ചെറിയൊരു കൈത്താങ്ങ്. അതേ ഈ കര്‍ഷകര്‍ ഉദ്ദേശിക്കുന്നുള്ളൂ. കിസാൻ സഭയുടെ നേതൃത്വത്തില്‍ നടന്ന ഞാറുനടല്‍ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു.
ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനൊപ്പം ഇത് നെല്‍കൃഷിക്കുള്ള പ്രോത്സാഹനം കൂടിയാവണമെന്നാണ് കര്‍ഷകരുടെ ആഗ്രഹം. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും വര്‍ഷങ്ങളായി ഈ പ്രദേശത്ത് മുടങ്ങാതെ നെല്‍കൃഷിയിറക്കുന്നവരാണ് ഈ കര്‍ഷകര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam