
തിരുവനന്തപുരം: അയ്യപ്പഭക്തര്‍ നിലവില്‍ നേരിടുന്നത് മരണവീടിന് സമാനമായ അന്തരീക്ഷമെന്ന് പീപ്പിൾ ഫോർ ധർമ പ്രസിഡന്റ് ശിൽപ നായർ. ഭക്തരില്‍ പലരും ഭക്ഷണം കഴിച്ചിട്ട് പോലും നാളുകളായി. ഭൂരിഭാഗം സ്ത്രീകളും ശബരിമല കയറാൻ 50 വയസ്സുവരെ കാത്തിരിക്കുമെന്നും, പുനപരിശോധനാ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിൽപ നായർ പറഞ്ഞു. സർക്കാർ, വിശ്വാസികളുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിർത്ത്, സമൂഹ മാധ്യമങ്ങളില്‍ റെഡി ടു വെയ്റ്റ് ക്യാംപെയിനിന് തുടക്കം കുറിച്ചയാളാണ് ശില്‍പ നായര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam